ഇറാഖില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 10 പേര്‍ മരിച്ചു
ബാഗ്ദാദ്: ഇറാഖില്‍ സപ്തംബര്‍ 26 തിങ്കളാഴ്ച രാവിലെയുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 10 പേര്‍ മരിച്ചു. ഇവരില്‍ ഏഴുപേര്‍ ഇറാഖി പൊലീസുകാരും മൂന്നുപേര്‍ സര്‍ക്കാര്‍ ജീവനക്കാരുമാണ്. 10 പൊലീസുകാരുള്‍പ്പെടെ 18 പേര്‍ക്ക് പരിക്കേറ്റു.
രാവിലെ 7.50ഓടെ ഇറാഖിലെ എണ്ണ, ജലവകുപ്പുമന്ത്രാലയങ്ങള്‍ക്കു സമീപമുള്ള പൊലീസ് ചെക്ക്പോസ്റിനു നേരെയാണ് ആക്രമണം നടന്നത്. മന്ത്രാലയങ്ങളോട് അനുബന്ധിച്ചുള്ള ഓഫീസുകളില്‍ ജോലിക്കായി എത്തുന്ന സര്‍ക്കാര്‍ ജീവനക്കാരെ ഈ ചെക്ക്പോസ്റിലെ പരിശോധനക്കു ശേഷമാണ് സാധാരണ കടത്തി വിടുക. ഒരു സ്വകാര്യ ബസില്‍ വന്നിറങ്ങിയ സര്‍ക്കാര്‍ ജീവനക്കാരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. സ്ഫോടനത്തില്‍ ബസിനും നാശനഷ്ടമുണ്ടായിട്ടുണ്ട്.
എട്ടുമണി മുതലാണ് ബാഗ്ദാദില്‍ സര്‍ക്കാര്‍ ജോലികള്‍ ആരംഭിക്കുന്നത്.












Click it and Unblock the Notifications