പെറുവില്‍ ശക്തമായ ഭൂചലനം: നാല് മരണം
പെറു: വടക്കന്‍ പെറുവിലുണ്ടായ സപ്തംബര്‍ 26 തിങ്കളാഴ്ച രാവിലെ ശക്തമായ ഭൂചലനമുണ്ടായി. നാല് പേര്‍ മരിച്ചതായി റേഡിയോ റിപ്പോര്‍ട്ട് പറയുന്നു.
ഭൂകമ്പമാപിനിയില്‍ 7 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ തകരാറിലായി. ഭൂകമ്പം മോയോബാമ്പ നഗരത്തെ പിടിച്ചുകുലുക്കി. പ്രാദേശിക സമയം രാവിലെ 8.55 (ഇന്ത്യന്‍ സമയം 7.25)നാണ് ഭൂചലനമുണ്ടായത്.
ഇരുപതോളം വീടുകള്‍ ഭൂചലനത്തില്‍ തകര്‍ന്നതായി റേഡിയോ റിപ്പോര്‍ട്ട് പറയുന്നു.












Click it and Unblock the Notifications