കശ്മീരില്‍ ഏഴ് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഉണ്ടായ മൂന്നു വ്യത്യസ്ത സംഭവങ്ങളില്‍ ഏഴ് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു.
പുല്‍വാമയില്‍ സപ്തംബര്‍ 26 തിങ്കളാഴ്ച രാത്രി സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവരെക്കുറിച്ച് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നെത്തിയ സൈനികര്‍ കീഴടങ്ങാനാവശ്യപ്പെട്ടെങ്കിലും ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിവക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് സൈനികര്‍ തിരിച്ചുനടത്തിയ വെടിവയ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും എകെ റൈഫിളുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും പരിക്കേറ്റു.
കുപ്വാരയിലെ മാച്ചിലിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഇവര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നുവോയെന്ന് വ്യക്തമല്ല.
ബെമിനയിലുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റൊരു ഭീകരന്‍ കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.












Click it and Unblock the Notifications