ബീഹാറില്‍ നക്സലുകള്‍ കെട്ടിടം തകര്‍ത്തു
ഗയ: ബീഹാറില്‍ മാവോയിസ്റുകള്‍ പൊലീസുകാര്‍ക്കായി പണിത ഒരു കെട്ടിടവും ഒരു റെയില്‍വേ സ്റേഷന്‍ കെട്ടിടവും ഡൈനാമിറ്റ് വച്ചു തകര്‍ത്തു.
ജഹാനാബാദിലെ ദെഹ്രി ഗ്രാമത്തിലാണ് പൊലീസുകാര്‍ക്ക് താമസിക്കാന്‍ പുതുതായി പണിത ഒരു കെട്ടിടം ഇരുന്നൂറോളം വരുന്ന ആയുധധാരികളായ മാവോയിസ്റുകള്‍ ഡൈനാമിറ്റ് ഉപയോഗിച്ച് തകര്‍ത്തത്. കെട്ടിടത്തിലെ മൂന്നു മുറികള്‍ക്കും ജനാലകള്‍ക്കും സ്ഫോടനത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിലേക്ക് ആരും താമസം മാറിയിട്ടില്ലാത്തതിനാല്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല.
സപ്തംബര്‍ 26 തിങ്കളാഴ്ച രാത്രി 11 മണിക്കാണ് പട്ന-ഗയ സെക്ടറിലെ ചഖണ്ഡ് റെയില്‍വേ സ്റേഷന്‍ മാവോയിസ്റുകള്‍ ഡൈനാമിറ്റ് ഉപയോഗിച്ച് തകര്‍ത്തത്. കെട്ടിടവും റെയില്‍വേ സ്റേഷനും തകര്‍ത്തവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബീഹാറില്‍ ഒക്ടോബറില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കവെയാണ് മാവോയിസ്റ് ആക്രമണങ്ങള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ മാവോയിസ്റുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications