Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഡക്കാന്‍ കൊച്ചി സര്‍വീസ് തുടങ്ങി

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ചിലവു കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഡക്കാന്‍ കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിച്ചു. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് എയര്‍ ഡക്കാന്‍ സര്‍വീസുകള്‍ നടത്തുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനത്തെ സ്വാഗതം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കവെ, ചിലവു കുറഞ്ഞ ഈ വിമാനസര്‍വീസ് സാധാരണജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂരില്‍ പുതിയ വിമാനത്തവാളം നിര്‍മിക്കുന്നതു സംബന്ധിച്ച പദ്ധതി തയ്യാറാക്കാനായി ഒരു സ്പെഷല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിന്റെ മാതൃകയിലായിരിക്കും ഇത് നിര്‍മിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയര്‍ ഡക്കാന്‍ സര്‍വീസുകള്‍ കേരളത്തിലേക്ക് ആരംഭിക്കാന്‍ മുന്‍കയ്യെടുത്ത മുഖ്യമന്ത്രിയോട് എയര്‍ ഡക്കാന്‍ എംഡി ക്യാപ്റ്റന്‍.ജി.ആര്‍ ഗോപിനാഥ് നന്ദി പറഞ്ഞു. മൂന്നു മാനത്തിനുളളില്‍ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളേയും തമ്മില്‍ ബന്ധിപ്പിച്ച് സര്‍വീസ് നടത്താന്‍ പദ്ധതിയുണ്ടെന്നും കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കും ഗള്‍ഫിലേക്കും സര്‍വീസ് ആരംഭിക്കുമെന്നും ഗോപിനാഥ് പറഞ്ഞു. എയര്‍ ഡക്കാനിലെ ടിക്കറ്റ് നിരക്കുകള്‍ തീവണ്ടിയിലെ എസി കോച്ചിനേക്കാളും കുറവായതു കൊണ്ട് വ്യോമയാനരംഗത്തു തന്നെ വിപ്ലവകരമായ മാറ്റം കുറിക്കാന്‍ എയര്‍ ഡക്കാനു സാധിക്കുമെന്നാണ് പ്രതീക്ഷ. അധികം താമസിയാതെ കൊച്ചിയില്‍ നിന്നും അഗത്തിയിലേക്ക് എയര്‍ ഡക്കാന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ ഡക്കാന്റെ ഗ്രൗണ്ട് ഹാന്റിലിംഗ് ജോലികള്‍ സിയാല്‍ നേരിട്ടാണ് നടത്തുന്നത്. മറ്റ് വിമാനങ്ങളുടെ ഗ്രൗണ്ട് ഹാന്റിലിംഗ് എയര്‍ ഇന്ത്യക്കാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+