ബിജെപി നേട്ടമുണ്ടാക്കി: ശ്രീധരന്‍ പിള്ള
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിച്ചിതിലേറെ നേട്ടമുണ്ടാക്കിയെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
43 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ സ്ഥാനത്ത് ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് 84 കൗണ്‍സിലര്‍മാരായിക്കഴിഞ്ഞു. നേരത്തെ 30 മുനിസിപ്പാലിറ്റികളിലായിരുന്നു ബിജെപിക്ക് പ്രാതിനിധ്യമുണ്ടായിരുന്നത്. ഇപ്പോഴത് 20 ആയിക്കഴിഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളിലും പാര്‍ട്ടിക്ക് പ്രാതിനിധ്യമുണ്ട്.
ശക്തമായ രണ്ടു മുന്നണികള്‍ക്കും അവരുടെ അപവാദപ്രചരണങ്ങള്‍ക്കുമിടക്കുള്ള ഈ വിജയത്തിന് തിളക്കമുണ്ട്. ജനാധിപത്യ ബദലായി ജനങ്ങള്‍ ബിജെപിയെ കണ്ടുതുടങ്ങിയിരിക്കുന്നു.
അധികാരം ലഭിക്കുവാനായി ബിജെപി നിലപാട് നിര്‍ണായകമാകുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ആരെ പിന്തുണക്കണമെന്നത് സംബന്ധിച്ച് 29, 30 തീയതികളില്‍ കൊച്ചിയില്‍ ചേരുന്ന ബിജെപി കോര്‍ കമ്മറ്റി തീരുമാനമെടുക്കും. മുന്‍പ് ഈ തീരുമാനം അതാതു സ്ഥലങ്ങളില്‍ തന്നെ തീരുമാനിക്കുകയായിരുന്നു. കല്‍പ്പറ്റ, കൊയിലാണ്ടി, ചാവക്കാട്. കാഞ്ഞങ്ങാട്, പാലാ, ചങ്ങനാശേരി എന്നീ നഗരസഭകളില്‍ ബിജെപി യുഡിഎഫുമായി പരസ്യസഖ്യമാണ് ഉണ്ടാക്കിയിരുന്നത്. തികച്ചും സുതാര്യമായ തിരഞ്ഞെടുപ്പ് കൂട്ടുകെട്ടുകളാണ് ബിജെപി ഉണ്ടാക്കിയിരുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.












Click it and Unblock the Notifications