പാലക്കാട് 17 സീറ്റുകള്‍ ബിജെപിക്ക്
പാലക്കാട്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്രനേട്ടം. പാലക്കാട് ബിജെപി 17 സീറ്റ് നേടി. ഇവിടെ ഇരുമുന്നണികളേക്കാളും കൂടുതല്‍ സീറ്റ് നേടിയിരിക്കുന്നത് ബിജെപിയാണ്.
കാസര്‍കോഡ് മുനിസിപ്പാലിററിയില്‍ മൂന്നുസീറ്റുകള്‍ ബിജെപി നേടി. കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയില്‍ ഒരു സീറ്റ് ബിജെപിക്കാണ്. തിരുവല്ല നഗരസഭയിലും ഗുരുവായൂര്‍ നഗരസഭയിലും ബിജെപി ഓരോ സീറ്റില്‍ വിജയിച്ചു.
കൊച്ചി കോര്‍പറേഷനിലും ഒരു സീറ്റ് ബിജെപിക്കു ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ ഒരു സീററ് ബിജെപി നേടിയിട്ടുണ്ട്.
കൊല്ലത്തും നാല് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications