കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് കോര്‍പ്പറേഷനുകളും എല്‍ഡിഎഫിന്

  • By Staff
Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് അധികാരത്തിലേക്ക്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു.

നാല് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയപ്പോള്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു.

50 സീറ്റുകള്‍ നേടിയാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് നേടിയത്. ഡിഐസിക്ക് എട്ടു സീറ്റ് ലഭിച്ചിട്ടുണ്ട്. ഇവിടെ യുഡിഎഫിന് ആറും ബിജെപിക്ക് ഒരു സീറ്റും ലഭിച്ചു. മറ്റുളളവര്‍ക്ക് ഒരു സീററ് ലഭിച്ചു.

കൊല്ലത്ത് എല്‍ഡിഎഫിന് 29, യുഡിഎഫിന് 6, ബിജെപിക്ക് 5, ഡിഐസിക്ക് 2, മറ്റുള്ളവര്‍ 1 എന്നിങ്ങനെയാണ് സീറ്റ് നില.

കൊച്ചിയില്‍ എല്‍ഡിഎഫിന് 43ഉം യുഡിഎഫിന് 22ഉം സീറ്റുകള്‍ ലഭിച്ചു. ബിജെപി 1, ഡിഐസി 4, മറ്റുള്ളവര്‍ 1 എന്നിങ്ങനെയാണ് മറ്റ് കക്ഷിനിലകള്‍.

യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്ത തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിന് 23 സീറ്റുകള്‍ ലഭിച്ചു. യുഡിഎഫിന് ഇവിടെ 7 സീററുകള്‍ മാത്രമാണ് ലഭിച്ചത്. ഡിഐസിക്ക് 3ഉം മറ്റുള്ളവര്‍ക്ക് ഒന്നും സീറ്റുകള്‍ ലഭിച്ചു. ബിജെപിക്ക് സീറ്റൊന്നും ലഭിച്ചില്ല.

കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫ്-19, യുഡിഎഫ്-4, ഡിഐസി-5, മറ്റുള്ളവര്‍-1 എന്നിങ്ങനെയാണ് കക്ഷിനിലകള്‍. ഇവിടെയും ബിജെപിക്ക് സീറ്റൊന്നുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X