തിരഞ്ഞെടുപ്പില്‍ ഡിഐസിക്ക് നേട്ടം
തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പുകളില്‍ ഡിഐസിക്ക് നേട്ടം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഡിഐസി തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കി.
തിരുവനന്തപുരത്ത് എട്ട് കോര്‍പറേഷന്‍ സീറ്റുകള്‍ ഡിഐസി നേടി. കൊല്ലത്ത് ഡിഐസിക്ക് രണ്ടും കൊച്ചിയില്‍ നാലും സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. തൃശൂരില്‍ മൂന്നും കോഴിക്കോട് അഞ്ചും സീറ്റുകള്‍ ഡിഐസി നേടി.
കരുണാകരന്റെ നേതൃത്വത്തിലുള്ള ഡിഐസി ഇതാദ്യമായാണ് തിരഞ്ഞടുപ്പില്‍ മത്സരിക്കുന്നത്.












Click it and Unblock the Notifications