തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം
തിരുവനന്തപുരം: നഗരസഭകളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഇടതുമുന്നണിക്ക് വന്‍നേട്ടം. അഞ്ച് കോര്‍പ്പറേഷനുകളിലും ഭൂരിഭാഗം മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫാണ് മുന്നേറുന്നത്.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കൊച്ചി, കോഴിക്കോട് എന്നീ അഞ്ച് കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് അധികാരത്തിലേക്ക് നീങ്ങുകയാണ്. നാല് കോര്‍പ്പറേഷനുകളില്‍ അധികാരം നിലനിര്‍ത്തിയ എല്‍ഡിഎഫ് തൃശൂര്‍ കോര്‍പ്പറേഷന്‍ യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു.
മുനിസിപ്പാലിറ്റികളിലും ഇടതുമുന്നണിയുടെ കുതിപ്പാണ് ദൃശ്യമാകുന്നത്. ഒമ്പത് മുനിസിപ്പാലിറ്റികളില്‍ അവര്‍ ഭൂരിപക്ഷം നേടിക്കഴിഞ്ഞു. നാല് മുനിസിപ്പാലിറ്റികളിലാണ് യുഡിഎഫിന് ഭൂരിപക്ഷം നേടാനായത്. ഭൂരിഭാഗം മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫാണ് മുന്നേറുന്നത്.












Click it and Unblock the Notifications