എം.വി ജയരാജന് ജാമ്യമില്ലാ വാറന്റ്
കണ്ണൂര്‍: വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ കാണിച്ചതിന് സിപിഎം എംഎല്‍എ എം.വി.ജയരാജനും മറ്റു 35 പേര്‍ക്കുമെതിരെ പൊലീസ് ജാമ്യമില്ലാത്ത അറസ്റ് വാറന്റ് പുറപ്പെടുവിച്ചു.
ഇരിട്ടിക്കടുത്ത പായം പഞ്ചായത്തിലെ കുന്നോത്ത് വാര്‍ഡില്‍ ബൂത്ത് കയ്യേറിയതിനും ബാലറ്റ് പേപ്പറുകള്‍ നശിപ്പിച്ചതിനും പൊതുസ്വത്ത് നശിപ്പിച്ചതിനുമാണ് പീനല്‍കോഡ് പ്രകാരം വാറന്റ് പുറപ്പെടുവിച്ചതെന്ന് പൊലീസ് അറിയിച്ചു.
അതേ സമയം ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്താനുള്ള ഔദ്യോഗിക അറിയിപ്പിനായി ബന്ധപ്പെട്ടവര്‍ കാത്തിരിക്കുകയാണ്. ഇവിടെ നടന്ന തിരഞ്ഞെടുപ്പ് ക്രമക്കേടുകളെപ്പറ്റി കളക്ടറുടെ ഉത്തരവ് കിട്ടിയാലുടനെ റീപോളിംഗിന് ഉത്തരവിടുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് അറിയിച്ചിരുന്നു.












Click it and Unblock the Notifications