കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപ് യാത്രികര്‍ കൊച്ചിയില്‍ പെട്ടു

  • By Staff
Google Oneindia Malayalam News

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള രണ്ടു കപ്പലുകള്‍ റദ്ദാക്കിയതിനാല്‍ ലക്ഷദ്വീപിലേക്കുളള നൂറുകണക്കിന് യാത്രക്കാര്‍ കൊച്ചിയില്‍ പെട്ടു.

കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്ന ഭാരത് സീമ, എം.വി ടിപ്പുസുല്‍ത്താന്‍ തുടങ്ങിയ രണ്ടു കപ്പലുകളാണ് റദ്ദാക്കിയത്. അറ്റകുറ്റപ്പണികള്‍ക്കായാണ് 380 യാത്രക്കാരെ ഉള്‍ക്കൊളളിക്കാവുന്ന ഭാരത്സീമ കൊച്ചിയില്‍ പിടിച്ചിട്ടിരിക്കുന്നത്. 658 യാത്രക്കാരെ കയറ്റാന്‍ ശേഷിയുള്ള ടിപ്പു സുല്‍ത്താന്‍ ചെറിയൊരു വിളളലിനെ തുടര്‍ന്ന് സപ്തംബര്‍ രണ്ടാംവാരം ലക്ഷദ്വീപിലേക്കുള്ള മൂന്നു ട്രിപ്പുകളും റദ്ദാക്കിയിരുന്നു.

കുറച്ചു യാത്രക്കാര്‍ ലക്ഷദ്വീപിലേക്ക് സപ്തംബര്‍ 27 ചൊവ്വാഴ്ച തിരിച്ച എം.വി അമിനിദീവി, മിനികോയ് എന്നീ കപ്പലുകളില്‍ യാത്രയായിട്ടുണ്ട്. ഇവയില്‍ 150 വീതം യാത്രക്കാര്‍ക്ക് കയറാനാകും.

നാലു കപ്പലുകളും ഒക്ടോബര്‍ ഒന്നു മുതല്‍ മുടക്കം കൂടാതെ ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X