കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല്പതിലേറെ നഗരസഭകള്‍ എല്‍ഡിഎഫിന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ 52 മുനിസിപ്പാലിറ്റികളില്‍ നാല്പതിലേറെയും എല്‍ഡിഎഫ് നേടി. യുഡിഎഫ് ഭരണത്തിലിരിക്കുന്ന പല മുനിസിപ്പാലിറ്റികളും എല്‍ഡിഎഫ് പിടിച്ചെടുത്തു.

കോര്‍പ്പറേഷനുകളിലെന്ന പോലെ മുനിസിപ്പാലിറ്റികളിലും ഇടതുമുന്നണിയുടെ കുതിപ്പാണ് കണ്ടത്. പല മുനിസിപ്പാലിറ്റികളും യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ കളമശേരി മുനിസിപ്പാലിറ്റിയില്‍ മാത്രമാണ് അത്തരമൊരു നേട്ടം യുഡിഎഫിന് സൃഷ്ടിക്കാന്‍ കഴിഞ്ഞത്.

മുസ്ലിം ലീഗിന്റെ മേധാവിത്തം നിലനില്‍ക്കുന്ന മലപ്പുറത്തും എല്‍ഡിഎഫ് നേട്ടമുണ്ടാക്കി. നാല് മുനിസിപ്പാലിറ്റികളുള്ള മലപ്പുറത്ത് രണ്ടെണ്ണത്തില്‍ എല്‍ഡിഎഫിനാണ് ഭൂരിപക്ഷം.

നഗരസഭ: എല്‍ഡിഎഫിന് 12, യുഡിഎഫ് നാല്
12.15 പിഎംം

തിരുവനന്തപുരം: ഫലം പുറത്തുവന്ന 12 മുനിസിപ്പാലിറ്റികളില്‍ എട്ടിലും എല്‍ഡിഫിന് ഭൂരിപക്ഷം. നാല് മുനിപ്പാലിറ്റികളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടി.

കൊയിലാണ്ടി, കോതമംഗലം, ഗുരുവായൂര്‍, തൃപ്പൂണിത്തുറ, ചാവക്കാട്, കുന്ദംകുളം, ഇടുക്കി, ആലപ്പുഴ, കല്പറ്റ, വര്‍ക്കല, തളിപ്പറമ്പ്, നെയ്യാറ്റിന്‍കര എന്നീ മുനിസിപ്പാലിറ്റികളിലാണ് എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയത. പാല, കളമശേരി, കണ്ണൂര്‍, നെയ്യാറ്റിന്‍കര നഗരസഭകളില്‍ യുഡിഎഫ് വിജയിച്ചു.

ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ ആദ്യം യുഡിഎഫാണ് മുന്നിട്ടുനിന്നതെങ്കിലും പിന്നീട് എല്‍ഡിഎഫ് ഇവിടെ ഭൂരിപക്ഷം നേടുകയായിരുന്നു.

നഗരസഭ: എല്‍ഡിഎഫ് ഏഴ്, യുഡിഫ് രണ്ട്
11.55 എഎം

തിരുവനന്തപുരം: ഫലം പുറത്തുവന്ന 12 മുനിസിപ്പാലിറ്റികളില്‍ എട്ടിലും എല്‍ഡിഫിന് ഭൂരിപക്ഷം. നാല് മുനിപ്പാലിറ്റികളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടി.

കൊയിലാണ്ടി, കോതമംഗലം, ഗുരുവായൂര്‍, തൃപ്പൂണിത്തുറ, ചാവക്കാട്, കുന്ദംകുളം, ഇടുക്കി, ആലപ്പുഴ എന്നീ മുനിസിപ്പാലിറ്റികളിലാണ് എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയത. കളമശേരി, കണ്ണൂര്‍ നഗരസഭകളില്‍ യുഡിഎഫ് വിജയിച്ചു.

ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ ആദ്യം യുഡിഎഫാണ് മുന്നിട്ടുനിന്നതെങ്കിലും പിന്നീട് എല്‍ഡിഎഫ് ഇവിടെ ഭൂരിപക്ഷം നേടുകയായിരുന്നു.

നഗരസഭ: എല്‍ഡിഎഫ് ഏഴ്, യുഡിഫ് രണ്ട്
തിരുവനന്തപുരം: ഫലം പുറത്തുവന്ന ഒമ്പത് മുനിസിപ്പാലിറ്റികളില്‍ ഏഴിലും എല്‍ഡിഫിന് ഭൂരിപക്ഷം. രണ്ട് മുനിപ്പാലിറ്റികളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടി.

കൊയിലാണ്ടി, കോതമംഗലം, ഗുരുവായൂര്‍, തൃപ്പൂണിത്തുറ, ചാവക്കാട്, കുന്ദംകുളം, ഇടുക്കി എന്നീ മുനിസിപ്പാലിറ്റികളിലാണ് എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയത. കളമശേരി, കണ്ണൂര്‍ നഗരസഭകളില്‍ യുഡിഎഫ് വിജയിച്ചു.

ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ ആദ്യം യുഡിഎഫാണ് മുന്നിട്ടുനിന്നതെങ്കിലും പിന്നീട് എല്‍ഡിഎഫ് ഇവിടെ ഭൂരിപക്ഷം നേടുകയായിരുന്നു.

പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നില്‍
11.30 എഎം

പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപി മുന്നേറുന്നു. ഇവിടെ ബിജെപി 17 സീറ്റാണ് നേടിയത്. എല്‍ഡിഎഫ് 13ഉം യുഡിഎഫ് 12ഉം സീറ്റ് നേടി.

ഏഴ് മുനിസിപ്പാലിറ്റികള്‍ എല്‍ഡിഎഫ് നേടി
11.00 എഎം

തിരുവനന്തപുരം: ഫലം പുറത്തുവന്ന എട്ട് മുനിസിപ്പാലിറ്റികളില്‍ ഏഴിലും എല്‍ഡിഫിന് ഭൂരിപക്ഷം.

കൊയിലാണ്ടി, കോതമംഗലം, ഗുരുവായൂര്‍, തൃപ്പൂണിത്തുറ, ചാവക്കാട്, കുന്ദംകുളം, ഇടുക്കി എന്നീ മുനിസിപ്പാലിറ്റികളിലാണ് എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയത. കളമശേരി നഗരസഭയില്‍ യുഡിഎഫ് വിജയിച്ചു.

ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ ആദ്യം യുഡിഎഫാണ് മുന്നിട്ടുനിന്നതെങ്കിലും പിന്നീട് എല്‍ഡിഎഫ് ഇവിടെ ഭൂരിപക്ഷം നേടുകയായിരുന്നു.

അഞ്ച്് മുനിസിപ്പാലിറ്റികള്‍ എല്‍ഡിഎഫ് നേടി
10.45 എഎം

തിരുവനന്തപുരം: കൊയിലാണ്ടി, കോതമംഗലം, ഗുരുവായൂര്‍, തൃപ്പൂണിത്തുറ, ചാവക്കാട് എന്നീ മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടി.

ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ ആദ്യം യുഡിഎഫാണ് മുന്നിട്ടുനിന്നതെങ്കിലും പിന്നീട് എല്‍ഡിഎഫ് ഇവിടെ ഭൂരിപക്ഷം നേടുകയായിരുന്നു.

മൂന്ന് മുനിസിപ്പാലിറ്റികള്‍ എല്‍ഡിഎഫ് നേടി
10.15 എഎം

തിരുവനന്തപുരം: കൊയിലാണ്ടി, കോതമംഗലം, ഗുരുവായൂര്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടി.

ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ ആദ്യം യുഡിഎഫാണ് മുന്നിട്ടുനിന്നതെങ്കിലും പിന്നീട് എല്‍ഡിഎഫ് ഇവിടെ ഭൂരിപക്ഷം നേടുകയായിരുന്നു.

എറണാകുളത്ത് എല്‍ഡിഎഫിന് വന്‍നേട്ടം
10.00 എഎം

കൊച്ചി: എറണാകുളം ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് വന്‍മുന്നേറ്റം നടത്തുന്നു. ജില്ലയിലെ എട്ട് നഗരസഭകളില്‍ ഏഴിലും എല്‍ഡിഫാണ് മുന്നേറുന്നത്.

കോര്‍പ്പറേഷനുകളിലും ഇടതുമുന്നേറ്റം
9.47 എഎം

തിരുവനനന്തപുരം: സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് മുന്നേറുന്നു.

തിരുവനന്തപുരത്ത് ഫലമറിഞ്ഞ 23വാര്‍ഡും എല്‍ഡിഎഫ്-ഡിഐസി സഖ്യം നേടി. കൊച്ചി കോര്‍പ്പറേഷനില്‍ 18 സീറ്റ് എല്‍ഡിഎഫ് നേടി. കോഴിക്കോട് കോര്‍പ്പറേഷനിലും എല്‍ഡിഎഫാണ് മുന്നില്‍.

തിരുവനന്തപുരത്ത് എല്‍ഡിഎഫിന് നേട്ടം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഫലമറിവായ 23 സീറ്റുകളില്‍ 22ഉം എല്‍ഡിഎഫ് നേടി. ഒരു സീറ്റില്‍ ഡിഐസി വിജയിച്ചു.

നഗരസഭകളില്‍ എല്‍ഡിഎഫ് മുന്നേറ്റം
9.25 എഎം

തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. കോതമംഗലം മുനിസിപ്പാലിറ്റി എല്‍ഡിഎഫ് നേടി.

ആലപ്പുഴ, കോട്ടയം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂര്‍, ആറ്റിങ്ങല്‍, പുനലൂര്‍, കൊയിലാണ്ടി, പത്തനംതിട്ട, നെയ്യാറ്റിന്‍കര, വര്‍ക്കല മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്.

മലപ്പുറം നഗരസഭയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. പൊന്നാനി നഗരസഭയില്‍ എല്‍ഡിഎഫും മഞ്ചേരി നഗരസഭയില്‍ യുഡിഎഫുമാണ് മുന്നില്‍.

എല്‍ഡിഎഫിന് മുന്‍തൂക്കം
9.15 എഎം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ ആദ്യഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫിന് മുന്‍തൂക്കം.

തിരുവനന്തപുരത്ത് ഫലമറിഞ്ഞ 13 വാര്‍ഡും എല്‍ഡിഎഫ് നേടി. കോഴിക്കോട് കോര്‍പ്പറേഷനിലും എല്‍ഡിഎഫാണ് മുന്നില്‍. ഇവിടെ 13 സീറ്റില്‍ എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുന്നു. എറണാകുളം കോര്‍പ്പറേഷനിലും എല്‍ഡിഎഫാണ് മുന്നില്‍. കോതമംഗലം നഗരസഭയില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടി.

കോട്ടയത്ത് ഫലമറിവായ മൂന്നു സീറ്റുകളില്‍ എല്‍ഡിഎഫ്-ഡിഐസി സഖ്യം വിജയിച്ചു. തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലും എല്‍ഡിഎഫ് മുന്നേറുന്നുവെന്നാണ് ആദ്യസൂചനകള്‍.

തിരുവനന്തപുരത്ത് 13 വാര്‍ഡും ഇടതിന്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഫലമറിഞ്ഞ 13 വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു.

15 നഗരസഭകളില്‍ എല്‍ഡിഎഫ് മുന്നില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടുണ്ട്.

തിരുവനന്തപുരം നഗരസഭ: എല്‍ഡിഎഫ് മുന്നില്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മുന്നേറുന്നു. ഫലമറിവായ ആറ് സീറ്റുകളില്‍ അഞ്ചെണ്ണം എല്‍ഡിഎഫ് നേടി. ഒരു സീറ്റില്‍ ഡിഐസി വിജയിച്ചു.

ആദ്യജയം ഡിഐസിക്ക്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം അറിവായപ്പോള്‍ ഡിഐസി സ്ഥാനാര്‍ഥി വിജയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂജപ്പുര വാര്‍ഡില്‍ നിന്ന് ഡിഐസി സ്ഥാനാര്‍ഥി മഹേശ്വരന്‍നായരാണ് വിജയിച്ചത്.

എട്ട് മണിക്ക് തുടങ്ങിയ വോട്ടെണ്ണല്‍ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫും ഗുരുവായൂര്‍ നഗരസഭയില്‍ യുഡിഎഫും മുന്നിട്ടുനില്‍ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X