Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കന്‍ ജില്ലകളില്‍ 62 ശതമാനം പോളിംഗ്

തിരുവനന്തപുരം: ആറു വടക്കന്‍ ജില്ലകളില്‍ സപ്തംബര്‍ 26 തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ 62ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയതായി പ്രാഥമികകണക്കുകള്‍ സൂചിപ്പിക്കുന്നു.

തിങ്കളാഴ്ച വോട്ടെടുപ്പു നടന്ന ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് കണ്ണൂര്‍ ജില്ലയിലാണ്-67 ശതമാനം. ഏറ്റവും കുറവ് പോളിംഗ് നടന്നത് കാസര്‍കോഡാണ്. ഇവിടെ പോളിംഗ് ശതമാനം 60 ആണ്. മലപ്പുറത്ത് 64.69, പാലക്കാട് 61, വയനാട് 61, കോഴിക്കോട് 62.25 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

കണ്ണൂരില്‍ ഗ്രാമപഞ്ചായത്തുകളില്‍ 57.66 ശതമാനവും നഗരപ്രദേശങ്ങളില്‍ 56.66 ശതമാനവും പേര്‍ വോട്ടുരേഖപ്പെടുത്തിയതായാണ് കണക്കുകള്‍. പാലക്കാട് നഗരസഭയില്‍ 62.48, ഒറ്റപ്പാലം നഗരസഭയില്‍ 61.87, ഷൊര്‍ണൂര്‍ നഗരസഭയില്‍ 60.96, ചിറ്റൂര്‍ സഗരസഭയില്‍ 63.7 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

മലപ്പുറത്ത് പഞ്ചായത്തുകളില്‍ 63 ശതമാനവും നഗരസഭയില്‍ 65.95 ശതമാനവും വോട്ടു രേഖപ്പെടുത്തി. കോഴിക്കോട് കോര്‍പറേഷനില്‍ 50 ശതമാനം വോട്ടു മാത്രമാണ് രേഖപ്പെടുത്തിയത്. കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ 56.15 ശതമാനവും വടകര മുനിസിപ്പാലിറ്റിയില്‍ 60 ശതമാനവും വോട്ടു രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+