പൂന്തുറ സിറാജ് വിജയിച്ചു
തിരുവനന്തപുരം: അച്ചടക്കലംഘനത്തിന്റെ പേരില്‍ പിഡിപിയില്‍ നിന്ന് പുറത്താക്കപ്പെട്ട പൂന്തുറ സിറാജ് വിജയിച്ചു. തിരുവനന്തപുരത്തെ പുത്തന്‍പള്ളിയില്‍ നിന്നാണ് സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
തന്റെ സ്ഥിരം വാര്‍ഡായ മാണിക്യവിളാകം ഇത്തവണ വനിതാ വാര്‍ഡായതിനാലാണ് സിറാജ് പുത്തന്‍പള്ളിയില്‍ നിന്നും ജനവിധി തേടിയത്. പിഡിപി സംസ്ഥാനനേതാക്കളില്‍ ഒരാളായിരുന്ന പൂന്തുറ സിറാജ് കോര്‍പറേഷനില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സ്വതന്ത്രനാണ്.












Click it and Unblock the Notifications