ബീഹാറില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
പട്ന: ബീഹാറില്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായി. ഗവര്‍ണര്‍ ഭൂട്ടാംസിംഗാണ് 69 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
നാലു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പു നടക്കുന്ന ബീഹാറില്‍ ഒക്ടോബര്‍ 26നാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ അഞ്ചിനാണ് പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി. പത്രികകളുടെ സൂക്ഷ്മപരിശോധന ആറിന് നടക്കും. എട്ടിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി.
ഒക്ടോബര്‍ 183നാണ് ഒന്നാംഘട്ട വോട്ടെടുപ്പ്. മൂന്നും നാലും ഘട്ട വോട്ടെടുപ്പുകള്‍ നവംബര്‍ 13, 19 തീയതികളില്‍ നടക്കും. നവംബര്‍ 22നാണ് വോട്ടെണ്ണല്‍.












Click it and Unblock the Notifications