അമൃത്സര്‍-ലാഹോര്‍ ബസ് സര്‍വീസ് നവംബറില്‍
ദില്ലി: നവംബര്‍ ആദ്യവാരം അമൃത്സര്‍-ലാഹോര്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചു. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ ദില്ലിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ബസ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഒക്ടോബര്‍ രണ്ടാംവാരത്തോട ട്രയല്‍ റണ്‍ നടത്തും. ഇതിനായുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തുടരും. അമൃത്സര്‍-ലാഹോര്‍ ബസില്‍ സഞ്ചിരിക്കുന്ന ഇന്ത്യാക്കാര്‍ക്ക് 750 രൂപയും പാകിസ്ഥാന്‍കാര്‍ക്ക് 900 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.
പാക് തീര്‍ത്ഥാടകരെ അജ്മീറിലേക്ക് ഫെറി മുഖാന്തിരം കൊണ്ടുവരാനുളള സാധ്യതകളെപ്പറ്റിയും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തും.












Click it and Unblock the Notifications