തോല്‍വിയില്‍ നിരാശയില്ല: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയില്‍ യുഡിഎഫിനോ കോണ്‍ഗ്രസിനോ നിരാശയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഭരണപരമായ വീഴ്ചകള്‍ തോല്‍വിക്ക് കാരണമായെങ്കില്‍ അത് തിരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ത്ഥ കോണ്‍ഗ്രസ് ആരെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചു. കോണ്‍ഗ്രസിലെ പിളര്‍പ്പും യുഡിഎഫില്‍ നിന്ന് ചില ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്കും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല.
സപ്തംബര്‍ വ്യാഴാഴ്ചത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കും. ജോലി ചെയ്യാനെത്തുന്നവരെ തടഞ്ഞാല്‍ കേസെടുക്കും.
നവംബര്‍ ഒന്നിന് സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications