ഡിഐസി സ്വാധീനം തെളിയിച്ചില്ല: രമേശ്
തിരുവനന്തപുരം: കരുണാകരന്റെ നേതൃത്വത്തിലുള്ള ഡിഐസിക്ക് ഈ തിരഞ്ഞെടുപ്പില്‍ സ്വാധീനം തെളിയിക്കാനായില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫിനോട് ചേര്‍ന്നുനിന്ന സ്ഥലത്തു മാത്രമേ അവര്‍ക്ക് വിജയിക്കാനായുള്ളൂ. അല്ലാത്തിടത്ത് രാഷ്ട്രീയ അസ്തിത്വം അവര്‍ക്ക് നേടാനായില്ല. കോഴിക്കോടും തിരുവനന്തപുരത്തും ഏതാനും സീറ്റുകള്‍ ലഭിച്ചതൊഴികെ യാതൊരു സ്വാധീനവും ഡിഐസിക്ക് ജനങ്ങള്‍ക്കിടയിലില്ലാ എന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നുണ്ട്.
എല്‍ഡിഎഫ് ചില സ്ഥലങ്ങളില്‍ ബിജെപിയെ സഹായിച്ചിട്ടുണ്ട്. ബിജെപിയുമായി അധികാരം പങ്കുവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള യാതൊരു നടപടികളും യുഡിഎഫിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ബിജെപിക്ക് അങ്ങുമിങ്ങും ചില സീറ്റുകള്‍ കിട്ടി. എന്നാല്‍ ഇത് ജനസംഘം ഉള്ളപ്പോഴേ കിട്ടുന്നതാണ്. ബിജെപി വിജയത്തെ എല്‍ഡിഎഫ് മഹത്വല്‍ക്കരിക്കുന്നത് സംസ്ഥാനത്ത് ഒരു ഭയാന്തരീക്ഷം സൃഷ്ടിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications