ഡിഐസി ഡെപ്യൂട്ടി മേയര്‍ സ്ഥാനം ആവശ്യപ്പെട്ടേക്കും
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഡിഐസി അവകാശവാദമുന്നയിച്ചേക്കും.
തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഡിഐസിക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നത് ആരുടേയും ഓശാരമല്ല. അവകാശമാണെന്ന് കരുണാകരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. തിരുവനന്തപുരത്ത് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് അവകാശം ഉന്നയിക്കുമെന്നും കരുണാകരന്‍ സൂചന നല്‍കി.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിച്ച ഒന്‍പതില്‍ എട്ടിലും ഡിഐസി ജയിച്ചിരുന്നു. ഇടത് മുന്നണിയിലെ രണ്ടാമനായ സിപിഐക്ക് ലഭിച്ചതിനെക്കാള്‍ കൂടുതലാണ് ഡി.ഐ.സി.യുടെ അംഗബലം.
എന്നാല്‍ ഇടത് മുന്നണിയില്‍ അംഗമല്ലാത്തെ ഡിഐസിക്ക് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കില്ലെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ജയന്‍ ബാബുവായിരിക്കും തിരുവനന്തപുരം മേയറെന്നും സൂചനയുണ്ട്. കോര്‍പ്പറേഷനില്‍ സിപിഎമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്.












Click it and Unblock the Notifications