കൊല്ലം ജില്ലാപഞ്ചായത്തില്‍ ഇടതിന് വന്‍നേട്ടം
കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് വന്‍നേട്ടം. ജില്ലാ പഞ്ചായത്തില്‍ ആകെയുളള 27 ഡിവിഷനുകളില്‍ 26ഉം എല്‍ഡിഎഫ് കരസ്ഥമാക്കി. ഇനി ഫലപ്രഖ്യാപനം നടക്കാനുളള തൃക്കടവൂരിലും എല്‍ഡിഎഫ് ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുകയാണ്.
ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തുകളും എല്‍ഡിഎഫ് നേടി. ഇതില്‍ മൂന്നെണ്ണത്തില്‍ പ്രതിപക്ഷമേയില്ല. അഞ്ചല്‍, മുഖത്തല, ചടയമംഗലം എന്നീ ബ്ലോക്കുകളാണിവ.
71 ഗ്രാമപഞ്ചായത്തുകളില്‍ 62 എണ്ണത്തില്‍ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടുണ്ട്. നാല് ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിന് ഭൂരിപക്ഷമുണ്ട്. മറ്റ് അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ സ്വതന്ത്രരായിരിക്കും വിധി നിര്‍ണയിക്കുക.












Click it and Unblock the Notifications