Get Updates
Get notified of breaking news, exclusive insights, and must-see stories!

തോല്‍വി:കോണ്‍ഗ്രസ് ഹൈക്കമാന്റ് വിശദീകരണം തേടും

ന്യൂഡല്‍ഹി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വമ്പന്‍ തോല്‍വിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോടും പാര്‍ട്ടി ഹൈക്കമാന്റ് വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഇതിനായി ഇരുവരേയും ഡല്‍ഹിക്ക് വിളിപ്പിക്കുമെന്നാണ് അറിയുന്നത്. ചില ഹൈക്കമാണ്ട് നേതാക്കള്‍ ഇതിനോടകം മുഖ്യമന്ത്രിയുമായും കെപിസിസി അധ്യക്ഷനുമായും ആശയ വിനിമയം നടത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് തോല്‍വി എങ്ങനെ മറികടക്കാമെന്നത് സംബന്ധിച്ചും കെപിസിസി പ്രത്യേക റിപ്പോര്‍ട്ട് നല്‍കേണ്ടി വരും. തോല്‍വി പഠിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാനും കെപിസിസിയോട് ഹൈക്കമാന്റ് ആവശ്യപ്പെടുമെന്നാണ് സൂചനകള്‍. തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി തിരുത്തണമെന്ന നിര്‍ദ്ദേശവും ഹൈക്കമാണ്ട് മുന്നോട്ട് വച്ചേക്കും.

കരുണാകരന്റെ പാര്‍ട്ടി ശക്തി തെളിയിച്ചത് ഹൈക്കമാന്റിനെ അലട്ടുന്നുണ്ട്. കരുണാകരനും കൂട്ടര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്ന് സംസ്ഥാനത്തെ ചില നേതാക്കള്‍ ഇതിനു മുന്‍പ് ഹൈക്കമാന്റിനോട് പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുരളീധരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

കോണ്‍ഗ്രസിലിപ്പോഴുള്ള ഉമ്മന്‍ ചാണ്ടി വിരുദ്ധരും ഹൈക്കമാന്റിനെ അവരുടെ നിലപാട് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ദിശാ ബോധത്തോടെ നീങ്ങിയില്ലെങ്കില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ പരാജയമുണ്ടാകുമെന്ന അഭിപ്രായമാണിവര്‍ക്കുള്ളത്.

മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയോടും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഹൈക്കമാണ്ട് ചര്‍ച്ച ചെയ്യുമെന്ന് സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+