പി.സി തോമസിനെ എടുത്തത് ഇടതിന് ദോഷം ചെയ്തു
കോട്ടയം: പി.സി. തോമസിനെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെടുത്തത് ഇടത് മുന്നണിക്ക് ദോഷം ചെയ്തെന്ന് കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ നേതാവ് പി.സി. ജോര്‍ജ്ജ് പറഞ്ഞു. കോട്ടയത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് തിരിച്ചടി ഉണ്ടായത് കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ പിടിപ്പുകേട് മൂലമാണെന്നും ജോര്‍ജ്ജ് ആരോപിച്ചു.
തോമസിനെ മുന്നണിയിലെടുത്തത് ഗുണമായില്ല. ബിജെപിയെ തള്ളിപറയാതെ തോമസിനെ എടുത്തതാണ് വിനയായത്.
തന്റെ പാര്‍ട്ടിക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ ഇടത് മുന്നണി നല്‍കിയില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിയാകാമെന്ന് ഉറപ്പുള്ളതിനാലാണ് ജോസഫ് വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുന്നതെന്നും ജോര്‍ജ് ആരോപിച്ചു.












Click it and Unblock the Notifications