Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കും: കരുണാകരന്‍

തിരുവനന്തപുരം: എല്‍ഡിഎഫുമായി, നീക്കുപോക്കല്ല യഥാര്‍ത്ഥ മതേതര സഖ്യമാണ് ഉണ്ടാക്കുകയൈന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മുമായുള്ള ബന്ധം ശക്തിപ്പെടുത്താനുളള ശ്രമങ്ങള്‍ ഊര്‍ജിതമാക്കും. വി.എസിനോട് പ്രത്യേക അടുപ്പമോ വിരോധമോ ഇല്ല. ഡിഐസിയുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാകാന്‍ ആര്‍ക്കും ആകില്ല. വി.എസിനോട് തനിക്ക് പിണക്കമില്ലെങ്കിലും പിണറായിയുടെ അഭിപ്രായങ്ങളോടാണ് കൂടുതല്‍ യോജിപ്പ്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയുള്ള ജന വികാരം മനസ്സിലാക്കുന്നവരുമായി ഡിഐസി തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കും. ജനങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുന്നവരുമായി സഖ്യമുണ്ടാക്കും. വര്‍ഗീയ ശക്തികളെ ഒഴിച്ചുനിര്‍ത്തിയായിരിക്കും ഭാവിപരിപാടികള്‍.

പൂരപ്പറമ്പിലെ ആളിന് ലോട്ടറി കിട്ടിയതുപോലെയാണ് ബിജെപിയുടെ തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിലെ നേട്ടം. ഇതില്‍ കൂടുതലൊരു വളര്‍ച്ച ബിജെപിക്ക് കേരളത്തിലുണ്ടാകില്ല.

കേരളത്തില്‍ എന്തു നടക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് അറിയില്ല. അതുകൊണ്ടാണ് രമേശ് ഒന്നുമറിയാത്തവനെപ്പോലെ പ്രസ്താവനകളിറക്കുന്നത്.

മുന്‍പൊരിക്കലും ഉണ്ടാകാത്ത പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്ന് തദ്ദേശതിരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+