Get Updates
Get notified of breaking news, exclusive insights, and must-see stories!

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കൊച്ചി സര്‍വീസ് തുടങ്ങി

കൊച്ചി: കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സപ്തംബര്‍ 28 ബുധനാഴ്ച മുതല്‍ കേരളത്തിലേക്ക് സര്‍വീസ് ആരംഭിച്ചു. ബാംഗ്ലൂര്‍, മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ദിവസവും സര്‍വീസ് ഉണ്ടായിരിക്കും.

2006 ജനുവരിയില്‍ പുതിയ 11 എ320 എയര്‍ബസുകള്‍ കിംഗ്ഫിഷര്‍ വാങ്ങുമെന്ന് കൊച്ചിയിലെത്തിയ കിംഗ്ഫിഷര്‍ എംഡി വിജയ് മാല്യ പറഞ്ഞു. വിമാനഇന്ധന വില ഉയര്‍ന്നതു കൊണ്ട് ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമോയെന്ന ചോദ്യത്തിന് മറ്റു വിമാനക്കമ്പനികളുടെ നടപടിയെന്തെന്ന് അറിഞ്ഞ ശേഷം തീരുമാനിക്കുമെന്ന് മാല്യ പറഞ്ഞു. ചിലവു കൂടുന്നത് ടിക്കറ്റ് വിലകളെയും ബാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കിപ്പോള്‍ പരിഭ്രാന്തിയില്ല. മറ്റു വിമാനക്കമ്പനികളുടെ നടപടി വീക്ഷിച്ച് അനുയോജ്യമായ തീരുമാനമെടുക്കും. പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതു കൊണ്ടു പുതിയ വിമാനങ്ങളായതു കൊണ്ടും ചിലവ് കുറവാണ്.

ഭാവിയില്‍ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു കൂടി കിംഗ് ഫിഷര്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന് പദ്ധതിയുണ്ടെന്നും മാല്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+