ലീഗിന് ചരിത്രജയം: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചരിത്രജയമാണ് മുസ്ലീം ലീഗ് നേടിയതെന്നും മലപ്പുറത്ത് ലീഗ് നേടിയത് മികച്ച വിജയമാണെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
2005ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കാഴ്ച വച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം കൊയ്യാനാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെക്കുറിച്ച് ആത്മപരിശോധന നടത്തി പ്രശ്നാധിഷ്ഠിതമായി മുന്നേറണം. എങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാനാകും. യുഡിഎഫ്. ഒറ്റക്കെട്ടാണെന്നതും അതിന് സഹായകമാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ മഞ്ചേരിയില്‍ ഇത്തവണഉജ്ജ്വല തിരിച്ചുവരവാണ് ലീഗ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications