കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുമുന്നണികളുമായും സഖ്യമില്ല: ബിജെപി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫുമായോ യുഡിഎഫുമായോ ബിജെപി സഖ്യമുണ്ടാക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ ജയിക്കുന്ന പാര്‍ട്ടിയായെന്ന് ബിജെപി തെളിയിച്ചിരിക്കുകയാണ്. ആരുടെയും പിന്തുണയില്ലാതെ ജയിക്കാവുന്ന പാര്‍ട്ടിയായി ബിജെപി മാറി. പഞ്ചായത്ത് തി രഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ഏക പാര്‍ട്ടി ബിജെപിയാണ്.

സിപിഎമ്മിന്റെ കലാപരാഷ്ട്രീയത്തിന് എപ്പോഴും ഇരയായിരിക്കുന്നത് ബിജെപിയാണ്. അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്ന സ്ഥിതിയിലേക്ക് സിപിഎം താണു. ആത്മാവിനെ നഷ്ടമാക്കി എന്തും നേടിയിട്ടും കാര്യമില്ല. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ മലപ്പുറത്ത് പ്രചരണത്തിന് ചെല്ലാന്‍ സിപിഎം അനുവദിച്ചില്ല. ചില മുസ്ലീം ഭീകര സംഘടനകളുടെ ആവശ്യപ്രകാരമായിരുന്നു അത്.

സംസ്ഥാനത്ത് യുഡിഎഫ് തകര്‍ന്നു കഴിഞ്ഞു. മാര്‍ക്സിസ്റ് ബദലാകാന്‍ യുഡിഎഫിന് ഇനി സാധിക്കില്ല.

മാറാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടത്-വലത് മുന്നണികള്‍ ഒത്തുകളിച്ചു. എന്നിട്ട് ഇരുവരും ബിജെപി ബന്ധം ആരോപിച്ച് കുറ്റപ്പെടുത്തുന്നു. ജനങ്ങളില്‍ ആശയ ഭിന്നത ഉണ്ടാക്കി നേട്ടംകൊയ്യാനാണ് അവര്‍ ശ്രമിച്ചത്.

ഒരു മുനിസിപ്പാലിറ്റിയില്‍ വലിയ കക്ഷിയായ ബിജെപി രണ്ടിടങ്ങളില്‍ പ്രധാന പ്രതിപക്ഷമായി. 9 ഗ്രാമ പഞ്ചായത്തുകളിലും വലിയ കക്ഷി ബിജെപിയായെന്നും പിള്ള പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X