കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലൂടെ ആഡംബര തീവണ്ടി സര്‍വീസ്

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളിലൂടെ ഉടന്‍ തന്നെ ഒരു ആഡംബര തീവണ്ടി സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി രേണുകാ ചൗധരി അറിയിച്ചു. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് ദില്ലിയില്‍ നടന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സതേണ്‍ സ്പ്ലെന്റര്‍ എന്ന പേരിലുളള ഈ തീവണ്ടി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം ലക്ഷ്യമാക്കിയാണ് ആരംഭിക്കുന്നത്.. ഇതിനായി 40 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

സെക്കന്തരാബാദില്‍ നിന്ന് ആരംഭിച്ച് വിശാഖപട്ടണം, തിരുപ്പതി, ചെന്നൈ, പോണ്ടിച്ചേരി, മധുരൈ, കന്യാകുമാരി, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, ഹസ്സന്‍, മൈസൂര്‍, പുട്ടപര്‍ത്തി വഴി പോകുന്ന ഈ തീവണ്ടിക്കായി വിനോദസഞ്ചാര റയില്‍വെ മന്ത്രാലയങ്ങള്‍ പത്ത് കോടി രൂപ വീതം സമാഹരിക്കും. ബാക്കി 20 കോടി രൂപ നാല് സംസ്ഥാനങ്ങളില്‍ നിന്ന് സമാഹരിക്കാനുമാണ് പരിപാടി.

വിനോദ സഞ്ചാരികള്‍ക്ക് പകല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കി രാത്രി സഞ്ചാരം നടത്തുന്ന രീതിയിലാണ് സതേണ്‍ സ്പ്ലെന്‍ന്ററിന്റെ പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.

സെക്കന്തരാബാദില്‍ നിന്നും പുറപ്പെട്ട് 5000 കിലോമീറ്റര്‍ 12 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി അവിടെത്തന്നെ മടങ്ങിയെത്തും. വിനോദ സഞ്ചാര സീസണില്‍ 5375 രൂപയും അല്ലാത്തപ്പോള്‍ 4300 രൂപയുമാണ് ഒരു ദിവസത്തെ യാത്രക്കൂലി. തീവണ്ടിയില്‍ രണ്ട് ഭക്ഷണ മുറികളും 14 കോച്ചുകളും ജിംനേഷ്യവും കോണ്‍ഫറന്‍സ് ഹാളും എല്ലാം ഉണ്ടായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X