വിജയം ഡിഐസി സഖ്യം കൊണ്ടല്ല: വി. എസ്
തിരുവനന്തപുരം: എല്‍ഡിഎഫന്റെ അനായാസ വിജയം ഡിഐസിയുമായുളള സഖ്യം കൊണ്ടല്ലെന്ന് വി.എസ് അച്യുതാനന്ദന്‍. ഈ കൂട്ടുകെട്ടു കൊണ്ട് പ്രയോജനമുണ്ടായിരിക്കുന്നത് ഡിഐസിക്കാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം കരുണാകര കോണ്‍ഗ്രസുമായി ചേര്‍ന്നതു കൊണ്ടുള്ള വിജയമാണിതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ പറയില്ല. കാരണം കരുണാകരനും ആന്റണിയും ഉമ്മന്‍ചാണ്ടിയുമെല്ലാം ഒന്നിച്ചുനിന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഇതേ വിജയമാണ് ഇടതുമുന്നണി നേടിയത്.
സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താണ് ഇടതുമുന്നണിയുടെ വിജയം.
വികസനത്തിന്റെ പേരു പറഞ്ഞ് സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ ക്രൂശിച്ചതിന് ഉമ്മന്‍ചാണ്ടി മാപ്പു പറയണം. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി രാജി വക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications