Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി സൂചിക പുതിയ ഉയരത്തില്‍; 8700 പോയിന്റ് കടന്നു

മുംബൈ: ഓഹരി സൂചിക വീണ്ടും പുതിയ ഉയരത്തിലെത്തി. സപ്തംബര്‍ 29 വ്യാഴാഴ്ച സൂചിക 8700 പോയിന്റ് കടന്നു.

98.94 പോയിന്റ് വര്‍ധിച്ച ഓഹരി സൂചിക 12.15ന് 8704.87ലെത്തി. ബുധനാഴ്ച 8606.47ല്‍ ക്ലോസ് ചെയ്ത ഓഹരി വിപണി 8588.94 പോയിന്റിലാണ് തുടങ്ങിയതെങ്കിലും പിന്നീട് ഓഹരി സൂചികയില്‍ കുതിപ്പുണ്ടായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ഭെല്‍, ഇന്‍ഫോസിസ് എന്നീ കമ്പനികളുടെ ഓഹരി വില റെക്കോഡ് നിലവാരത്തിലെത്തി. ഇന്‍ഫോസീസ് ടെക്നോളജീസിന്റെ ഓഹരി വില എക്കാലത്തെയും റെക്കോഡായ 2453 രൂപയിലെത്തി. റിലയസന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവില 2,453 രൂപയിലെത്തി.

ഓഹരി വിപണിയിലെ ഇപ്പോഴത്തെ കുതിച്ചുകയറ്റം സാമ്പത്തികനിലയിലെ വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണെന്നും ഇതില്‍ ആശങ്കപ്പെടാനാനൊന്നുമില്ലെന്നുമുള്ള ധനന്ത്രി ചിദംബരത്തിന്റെ പ്രസ്താവനയ്ക്കു ശേഷം ഓഹരി വിപണിയില്‍ വലിയ ഉണര്‍വാണ് പ്രകടമായിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+