Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക്: വിമാന സര്‍വീസുകള്‍ തടസപ്പെട്ടു

ദില്ലി: ദില്ലി, മുംബൈ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതില്‍ പ്രതിഷേധിച്ച് 20,000ഓളം വിമാനത്താവള ജീവനക്കാര്‍ നടത്തുന്ന ദേശവ്യാപകമായ പണിമുടക്ക് തുടങ്ങി.

എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് ജോയിന്റ് ഫോറം ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ പണിമുടക്ക് രാവിലെ ഏഴ് മണിക്കാണ് തുടങ്ങിയത്. വൈകീട്ട് ഏഴ് മണി വരെയാണ് പണിമുടക്ക്.

പണിമുടക്ക് തുടങ്ങുന്നതിന് മുമ്പ് ഏതാനും അന്തര്‍ദേശീയ, ആഭ്യന്തര വിമാനങ്ങള്‍ ദില്ലി വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടു. എന്നാല്‍ പണിമുടക്ക് തുടങ്ങി 40 മിനുട്ടിനുള്ളില്‍ രണ്ട് വിമാനങ്ങള്‍ മാത്രമാണ് ഇവിടെ നിന്ന് തിരിച്ചത്.

വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് സര്‍ക്കാര്‍ വ്യോമസേനയുടെയും നാവികസേനയുടെയും സഹായം തേടിയിട്ടുണ്ട്.

ചില സ്വകാര്യ എയര്‍ലൈന്‍ കമ്പനികള്‍ ദില്ലിയില്‍ നിന്നും മുംബൈയില്‍ നിന്നും ചില സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ബദല്‍ സംവിധാനം ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ടെങ്കിലും കൊല്‍ക്കത്ത വിമാനത്താവളം പണിമുടക്കിനെ തുടര്‍ന്ന് സ്തംഭനാവസ്ഥയിലാണ്. വ്യാഴാഴ്ച കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നും ഒരു വിമാനം പോലും പുറപ്പെടുകയോ ഒരു വിമാനം പോലും ഇവിടെ ലാന്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+