എയര്‍ സഹാറ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി
ദില്ലി: ദില്ലിയില്‍ നിന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലേക്കക്ക് പോകുന്ന എയര്‍ സഹാറ വിമാനത്തില്‍ ബോംബു വച്ചിട്ടുണ്ടെന്ന് ഭീഷണി പരിഭ്രാന്തി പരത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.
ദില്ലി പൊലീസിനാണ് കാഠ്മണ്ഡുവിലേക്ക് പോകുന്ന ഒരു വിമാനത്തില്‍ ബോംബു വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഇതെത്തുടര്‍ന്ന് ഉച്ചക്ക് ഒന്നേകാലിന് കാഠ്മണ്ഡുവിലേക്ക് പോകാനിരുന്ന സഹാറ വിമാനത്തില്‍ നിന്നും എല്ലാ യാത്രക്കാരേയും ഇറക്കി. യാത്രക്കാരെയും വിമാനത്തിനുള്ളിലും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനിയില്ല.
സപ്തംബര്‍ 29 വ്യാഴാഴ്ച രാവിലെ ഹൈദരാബാദ് വിമാനത്താവളത്തിലും വ്യാജബോംബ് സന്ദേശം ലഭിച്ചിരുന്നു.












Click it and Unblock the Notifications