Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ബിജെപി നില മെച്ചപ്പെടുത്തിയതില്‍ കേന്ദ്രഘടകത്തിന് ആഹ്ലാദം

ദില്ലി: കേരളത്തിലെയും ആന്ധ്രയിലെയും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ബിജെപി നില മെച്ചപ്പെടുത്തിയതില്‍ ബിജെപി കേന്ദ്രഘടകം ആഹ്ലാദം പ്രകടിപ്പിച്ചു.

ഇടതുകക്ഷികള്‍ മുന്നേറിയ കേരളത്തിലെ തിരഞ്ഞടുപ്പില്‍ ബിജെപി യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ സ്ഥാനത്തേക്കുയര്‍ന്നതായും തങ്ങളുടെ സ്വാധീനം ഉറപ്പിച്ചതായും ബിജെപി വക്താവ് പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടി അടിത്തറയുണ്ടാക്കിയതായും തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തിയതുമായാണ് തിരഞ്ഞെടുപ്പു ഫലങ്ങള്‍ കാണിക്കുന്നത്. വോട്ടര്‍മാര്‍ക്ക് ബിജെപിയോടുളള ചായ്വ് വ്യക്തമാക്കുന്ന ഫലങ്ങള്‍ പാര്‍ട്ടിക്ക് നിറഞ്ഞ പ്രതീക്ഷയാണ് നല്‍കുന്നത്.

കേരളത്തില്‍ ബിജെപി 418 വാര്‍ഡുകളിലും എട്ട് ഗ്രാമപഞ്ചായത്തുകളിലും ആധിപത്യം നേടിയിട്ടുണ്ട്. 87 മുനിസിപ്പാലിറ്റികളിലും പാര്‍ട്ടി സീറ്റുനേടി.

ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പാര്‍ട്ടി നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ നിരത്തി ജാവേദ്കര്‍ അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+