കശ്മീരില്‍ ഭീകരര്‍ രണ്ടു പേരെ വധിച്ചു
ജമ്മു: ജമ്മു കശ്മീരിലെ ഉദംപൂര്‍, രജൗറി ജില്ലകളില്‍ ഭീകരര്‍ രണ്ടു ഗ്രാമീണരെ കൊലപ്പെടുത്തി.
സപ്തംബര്‍ 28 ബുധനാഴ്ച രാത്രി രജൗറിലെ അല്ലാ ഗ്രാമത്തിലെ ഹാജി കരം ദിന്‍ എന്നയാളുടെ വീട്ടിലെത്തിയ ഭീകരര്‍ ഇയാളോട് ഭക്ഷണവും അഭയവും ആവശ്യപ്പെട്ടു. ഹാജി ഇതു നിരസിച്ചതിനെ തുടര്‍ന്ന് ഭീകരര്‍ ഇയാളെ അടിച്ചുകൊല്ലുകയായിരുന്നു.
ഉദംപൂരിലെ ഗംബാരിയില്‍ ബുധനാഴ്ച തന്നെയാണ് നസീര്‍ അഹമ്മദ് എന്നയാളെ ഭീകരര്‍ വെടിവച്ചു കൊന്നത്. ഭീകരരുടെ വിസമ്മതം കണക്കാക്കാതെ ഒരു ഭീകരന്റെ സഹോദരിയെ നസീര്‍ വിവാഹം കഴിച്ചിരുന്നു. ഇതിനു പ്രതികാരമായാണ് ഇയാളെ കൊലപ്പെടുത്തിയത്.












Click it and Unblock the Notifications