കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ പണിമുടക്ക് ഭാഗികം

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന 24 മണിക്കൂര്‍ പണിമുടക്ക് കര്‍ണാടകത്തില്‍ ആരംഭിച്ചു.

സമരം ബാങ്കുകളുടെ പ്രവര്‍ത്തനത്തെയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്. ബസുകളും സ്വകാര്യവാഹനങ്ങളും സാധാരണപോലെ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഓട്ടോറിക്ഷാ സര്‍വീസുകളെ സമരം ബാധിച്ചിട്ടുണ്ട്.

ഇടതുകക്ഷികളുടെ നിയന്ത്രണത്തിലുള്ള കെഎസ്ആര്‍ടിസി, ബിഎംടിസി ബസുകള്‍ സാധാരണനിലയില്‍ത്തന്നെ സര്‍വീസ് നടത്തുന്നുണ്ട്. ചില സ്വകാര്യ എയര്‍ലൈന്‍സുകള്‍ നഗരത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കുകയോ പുനക്രമീകരിക്കുയോ ചെയ്തിട്ടുണ്ട്. വിമാനസര്‍വീസുകള്‍ക്ക് തടസമുണ്ടായാല്‍ സര്‍വീസുകള്‍ നടത്താന്‍ മുന്‍കരുതലെന്നോണം ഇന്ത്യന്‍ എയര്‍ഫോഴ്സ് പരിശീലനവിഭാഗവും തയ്യാറായിട്ടുണ്ട്.

തീവണ്ടി ഗതാഗതം സാധരണനിലയില്‍ തന്നെ നടക്കുന്നതായി റെയില്‍വേ കേന്ദ്രങ്ങള്‍ അറിയിച്ചു. അവശ്യസര്‍വീസുകളെ പണിമുടക്ക് ബാധിച്ചിട്ടില്ല.

ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചില സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കര്‍ണാടകത്തിലെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുണ്ടെങ്കിലും ജീവനക്കാര്‍ പണിമുടക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X