കൊല്‍ക്കത്തയില്‍ വ്യോമഗതാഗതം തടസപ്പെട്ടു
കൊല്‍ക്കത്ത: വിമാനത്താവള ജീവനക്കാര്‍ നടത്തുന്ന 12 മണിക്കൂര്‍ പണിമുടക്കിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വ്യോമയാന ഗതാഗതം തടസപ്പെട്ടു.
സമരം നടത്തുന്ന ജീവനക്കാര്‍ കൊല്‍ക്കത്ത എന്‍എസ്സി ബോസ് വിമാനത്താവളത്തിലേക്കുള്ള റോഡ് തടസപ്പെടുത്തുകയും യാത്രക്കാരെ തടയുകയും ചെയ്തു. വിമാനത്താവളത്തിനടുത്ത് നിറുത്തിയിട്ടിരുന്ന ചില ടാക്സികളുടേയും സൈക്കിള്‍ റിക്ഷകളുടേയും ടയറുകള്‍ സമരക്കാര്‍ നശിപ്പിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുകയാണ്. ചിലര്‍ ഇവിടെ വച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ യാത്രക്കായി ഉപയോഗിക്കുന്നുണ്ടായിരുന്നു. മറ്റു ചിലര്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ പൊലീസ് സഹായം തേടി. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരോ വിമാനത്താവള അധികൃതരോ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
എസ്എന്‍സി ബോസ് വിമാനത്താവളത്തില്‍ ഉച്ചവരെ രണ്ട് എയര്‍ലൈന്‍സ് വിമാനങ്ങള്‍ സര്‍വീസ് നടത്തി. മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ നിന്നാണ് ഈ സര്‍വീസുകള്‍ നടത്തിയത്. 36 യാത്രക്കാരുമായി ദില്ലിയില്‍ നിന്നെത്തിയ വിമാനം 36 യാത്രക്കാരുമായി തിരിച്ചുപോയി. 60 യാത്രക്കാരുമായി മുംബൈയില്‍ നിന്ന് എത്തിയ വിമാനം 20 പേരുമായി തിരിച്ചുപോയി.












Click it and Unblock the Notifications