പ്രാദേശികതലത്തില്‍ തീരുമാനം: ബിജെപി
കൊച്ചി: യുഡിഎഫിനും എല്‍ഡിഎഫിനും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ആര്‍ക്കു പിന്തുണ നല്‍കണമെന്ന് പ്രാദേശികതലത്തില്‍ തീരുമാനമെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
കൊച്ചിയില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗമാണ് മുന്നണികള്‍ക്ക് പിന്തുണ നല്‍കുന്നതു സംബന്ധിച്ച തീരുമാനം പ്രാദേശിക കമ്മിറ്റികള്‍ക്കു വിട്ടത്.
എന്നാല്‍ സംസ്ഥാന വ്യാപകമായി രണ്ട് മുന്നണികളോടും ഒരേ നിലപാടാവില്ല ബിജെപി സ്വീകരിക്കുകയെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. പാലക്കാട് മുനിസിപ്പാലിറ്റിയിലെ പിന്തുണ സംബന്ധിച്ച പ്രശ്നവും പ്രാദേശികതലത്തില്‍ തീരുമാനിക്കും.
ബിജെപി ജയിക്കുമായിരുന്ന പല സ്ഥലങ്ങളിലും ഇരുമുന്നണികളും ഒത്തുകളിച്ചതായി ശ്രീധരന്‍പിള്ള ആരോപിച്ചു.












Click it and Unblock the Notifications