ബിജെപി കോര്‍ കമ്മിറ്റി യോഗം തുടങ്ങി
കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യം വിലയിരുത്താനായി ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം സപ്തംബര്‍ 29 വ്യാഴാഴ്ച കൊച്ചിയില്‍ ആരംഭിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഒ.രാജഗോപാല്‍, സി.കെ.പത്മനാഭന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. അഖിലേന്ത്യാ നേതാവ് എല്‍. ഗണേഷിന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്.
ബിജെപിയുടെ നിലപാട് നിര്‍ണായകമായ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ഏത് മുന്നണിക്ക് പിന്തുണ നല്‍കണമെന്നതു സംബന്ധിച്ച് തീരുമാനിക്കാനാണ് യോഗം ചേര്‍ന്നിരിക്കുന്നത്. ബിജെപിയുടെ നിലപാട് ഏറെ നിര്‍ണായകമാകുന്ന കാസര്‍കോഡ് ജില്ലാ പഞ്ചായത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്നതിനെ കുറിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും.












Click it and Unblock the Notifications