കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റമില്ല: ഹൈക്കമാന്റ്
ദില്ലി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയം കണക്കിലെടുത്ത് കേരളത്തില്‍ ഭരണ നേതൃത്വത്തില്‍ മാറ്റമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വ്യക്തമാക്കിയതായി എഐസിസി വക്താവ് അറിയിച്ചു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുന്നണിയെ ഉമ്മന്‍ ചാണ്ടി നയിക്കുമെന്നും ഹൈക്കമാന്റ് അറിയിച്ചു. കെ.കരുണാകരന്‍ പാര്‍ട്ടി വിട്ടതാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായതെന്ന അഭിപ്രായവും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനില്ല.ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ മെച്ചപ്പെട്ട പ്രകടനം പാര്‍ട്ടി പഞ്ചായത്തുകളില്‍ കാഴ്ചവച്ചതായാണ് വിലയിരുത്തല്‍.
പരാജയം കണക്കിലെടുത്ത് കരുണാകരനെ തിരിച്ചു കൊണ്ടുവരുമോ എന്ന കാര്യത്തെക്കുറിച്ചു തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്നും അത് മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.












Click it and Unblock the Notifications