റീ കൗണ്ടിംഗ്: കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് ഇടതിന്
കാസര്‍കോഡ്: വോട്ടെണ്ണല്‍ വീണ്ടും നടത്തിയപ്പോള്‍ കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് ഇടതുപക്ഷത്തിന് ലഭിച്ചു. ജില്ലാ പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലാണ് വീണ്ടും വോട്ടെണ്ണല്‍ നടത്തിയത്.
വീണ്ടും വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫിന് എട്ട് സീറ്റും യുഡിഎഫിന് ഏഴ് സീറ്റും ബിജെപിക്ക് രണ്ടു സീറ്റുമെന്ന നിലയിലാണ് കക്ഷിനില. നേരത്തെ ഇവിടെ എല്‍ഡിഎഫിനും യുഡിഎഫിനും ഏഴു വീതും സീറ്റുകളാണ് ലഭിച്ചിരിുന്നത്.
ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ബ്ലോക്ക് പഞ്ചായത്തില്‍ മൂന്നുസീറ്റുകള്‍ എല്‍ഡിഎഫ് നേടി. യുഡിഎഫിന് ഒരു സീറ്റും ലഭിച്ചിട്ടില്ല. ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് 18ഉം യുഡിഎഫിന് 16ഉം സീറ്റുകള്‍ ലഭിച്ചു. ബിജെപിക്ക് നാല് ഗ്രാമപഞ്ചായത്ത് സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications