ലീഗ്-സിപിഎം സംഘര്‍ഷം: 9 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: വടകരക്കടുത്ത് ആയഞ്ചേരിയിലുണ്ടായ മുസ്ലിം ലീഗ്-സിപിഎം സംഘര്‍ഷത്തില്‍ ഒന്‍പതു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
നാല് ലീഗ് പ്രവര്‍ത്തകര്‍ക്കും അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. ആയഞ്ചേരിക്കടുത്ത തറോപ്പൊയിലില്‍ തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് ഇരുപാര്‍ട്ടിക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇതെത്തുടര്‍ന്ന് തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന സപ്തംബര്‍ 28 ബുധനാഴ്ച മുതല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ സിപിഎമ്മുകാരുടെ തിരഞ്ഞെടുപ്പു ചിഹ്നം നശിപ്പിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ചില ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ കല്ലെറിഞ്ഞ സിപിഎമ്മുകാര്‍ക്കു നേരെ ലീഗുകാര്‍ തിരിച്ചടിക്കുകയായിരുന്നു.
അക്രമവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് ഇപ്പോള്‍ സ്ഥിതി ശാന്തമാണ്.












Click it and Unblock the Notifications