11 ജില്ലാപഞ്ചായത്തുകള്‍ ഇടതുമുന്നണിക്ക്
തിരുവനന്തപുരം: നഗരസഭകള്‍ക്കു പിന്നാലെ പഞ്ചായത്തുകളിലും എല്‍ഡിഎഫിന്റെ തകര്‍പ്പന്‍ മുന്നേറ്റം. മൂന്നില്‍ രണ്ട് ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭൂരിപക്ഷം നേടി. 14 ജില്ലാ പഞ്ചായത്തുകളില്‍ 11ഉം എല്‍ഡിഎഫാണ് നേടിയത്.
ആകെയുള്ള 116 ബ്ലോക്ക് പഞ്ചായത്തുകളില്‍ 116ലും എല്‍ഡിഎഫ് വിജയിച്ചു. 37 ബ്ലോക്ക് പഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് ജയം നേടാനായത്. ഗ്രാമപഞ്ചായത്തുകളില്‍ 684ലും എല്‍ഡിഎഫ് ഭൂരിപക്ഷം നേടി. 216 പഞ്ചായത്തുകളിലാണ് യുഡിഎഫിന് ഭൂരിപക്ഷമുള്ളത്. നാല് പഞ്ചായത്തുകളുടെ ഭരണം ബിജെപി നേടിയപ്പോള്‍ 110 പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.
മലപ്പുറം, കോട്ടയം, കാസര്‍കോഡ് എന്നിവയൊഴികെ 11 ജില്ലാ പഞ്ചായത്തുകളും എല്‍ഡിഎഫ് നേടി. കാസര്‍കോഡ് ജില്ലാ പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.
34 മുനിലിപ്പാലിറ്റികളില്‍ എല്‍ഡിഎഫാണ് ഭൂരിപക്ഷം. 18 മുനിസിപ്പാലിറ്റികള്‍ യുഡിഎഫ് നേടിയപ്പോള്‍ പാലക്കാട്ട് ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.












Click it and Unblock the Notifications