കരുണാകരനില്ലാത്ത കോണ്‍ഗ്രസിന് ജയമില്ല: മുരളി
തിരുവനന്തപുരം: കരുണാരനില്ലാത്ത കോണ്‍ഗ്രസിന് വിജയം നേടാനാവില്ലെന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് തെളിയിച്ചതായി ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ ചിലവിടാന്‍ യുഡിഎഫിന് പണത്തിന് ക്ഷാമമുണ്ടായില്ല. ഇഷ്ടം പോലെ പണവും ചിലയിടങ്ങളില്‍ മദ്യവും യുഡിഎഫ് ഒഴുക്കുകയായിരുന്നു.
ശതമാനക്കണക്ക് പറഞ്ഞ് ഉമ്മന്‍ചാണ്ടിയും യുഡിഎഫും ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരാകുകയാണ്. യുഡിഎഫിന്റെ പ്രസക്തി നഷ്ടമായിക്കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപിയുമായി പരസ്യമായ സഖ്യത്തിലായിരുന്നു. പലയിടത്തും ലീഗും ബിജെപിയും തമ്മില്‍ സഖ്യത്തിലേര്‍പ്പെട്ടു. ഭീമമായ പരാജയമാണ് യുഡിഎഫിനെ കാത്തിരിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയതു കൊണ്ട് ഇടതിനും ഡിഐസിക്കും പ്രയോജനമുണ്ടായി. മത്സരിച്ച 42 ശതമാനം വാര്‍ഡുകളില്‍ ഡിഐസി വിജയിച്ചു. അടിയന്തിരാവസ്ഥാ വിവാദം സിപിഎം മനപൂര്‍വം ഉണ്ടാക്കിയതാണെന്ന് കരുതുന്നില്ല. ഈ വിവാദത്തിന്റെ പ്രയോജനം യുഡിഎഫിന് ലഭിച്ചു.
ഭരണസമിതി രൂപീകരണത്തില്‍ കൈക്കൊള്ളേണ്ട നിലപാടിനെപ്പറ്റി പ്രാദേശിക തലത്തില്‍ തീരുമാനിക്കാന്‍ അനുമതി നല്‍കും. യുഡിഎഫിനേയും ബിജെപിയേയും ഒഴിവാക്കുകയെന്ന നയമായിരിക്കും സ്വീകരിക്കുക.
അടുത്ത തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കേണ്ടി വന്നാലും യുഡിഎഫിലേക്കോ കോണ്‍ഗ്രസിലേക്കോ തിരിച്ചുപോകില്ലെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications