Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

വടക്കഞ്ചേരി: പാലക്കാട് ജില്ലയിലെ അഞ്ചുമൂര്‍ത്തിമംഗലത്ത് തിരഞ്ഞെടുപ്പിലെ വിജയത്തില്‍ ആഹ്ലാദപ്രവര്‍ത്തനം നടത്തുകയായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ ഒരു സംഘം നടത്തിയ ആക്രമണത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.

സിപിഎം പ്രവര്‍ത്തകന്‍ വടുകംതൊടി സോമന്‍ (35) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ ശെല്‍വനെ പൊലീസ് അറസ്റ് ചെയ്തു. സംഘട്ടനത്തില്‍ ഏഴ് പേര്‍ക്ക് വെട്ടേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ അഞ്ചുമൂര്‍ത്തിമംഗലം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപമാണ് സംഭവം നടന്നത്. ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ ഓട്ടോയില്‍ വന്ന സംഘമാണ് ആക്രമണം നടത്തിയത്.

തിങ്കളാഴ്ച പോളിംഗിനിടെ ഒരു എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ വോട്ട് ചെയ്യുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+