പാലക്കാട് അഞ്ച് കോടിയുടെ ചന്ദനം പിടിച്ചു
പാലക്കാട്: തെങ്കുറിശ്ശിക്കടുത്ത് സ്വകാര്യ മില്ലില്‍ നിന്നും അഞ്ച് കോടി രൂപയുടെ ചന്ദന പൗഡര്‍ പൊലീസ് പിടിച്ചെടുത്തു. പാലക്കാട്ട് ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത് ചന്ദന വേട്ടയാണിത്.
ആലത്തൂരിനടുത്ത് എരിമയൂരില്‍ സെപ്റ്റംബര്‍ 23ന് ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് എസ്.പി. ജയപ്രകാശിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
വാടകയ്ക്കെടുത്ത സ്വകാര്യ മില്ലിലാണ് ചന്ദന പൗഡര്‍ സൂക്ഷിച്ചിരുന്നത്.












Click it and Unblock the Notifications