കോണ്‍ഗ്രസ് വിട്ടവര്‍ തിരിച്ചെത്തും: തങ്കച്ചന്‍
തിരുവനന്തപുരം: തിരഞ്ഞടുപ്പോടെ യഥാര്‍ത്ഥ കോണ്‍ഗ്രസ് ഏതെന്നു വ്യക്തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിട്ട എല്ലാവരും തിരിച്ചു വരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. തിരുവനന്തപുരത്ത് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ നല്ല പ്രകടനമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കാഴ്ച വച്ചത്. ഈ തിരഞ്ഞെടുപ്പ് ഫലം ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ വിലയിരുത്തലല്ല.
വോട്ടര്‍ പട്ടികയിലെ അപാകതകളും വാര്‍ഡ് വിഭജനത്തിലെ ആശയക്കുഴപ്പവും യുഡിഎഫിനെ ഗുരുതരമായ തോതില്‍ ബാധിച്ചു. യുഡിഎഫിന്റെ തോല്‍വിക്കു വഴി വച്ച ഘടകങ്ങളെപ്പറ്റി മുന്നണി അവലോകനം ചെയ്യും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണിയെ എല്ലാ അര്‍ത്ഥത്തിലും സജ്ജമാക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications