കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വിദ്യാര്‍ത്ഥി ലണ്ടനില്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. സിഖ് വംശജനായ ഫല്‍വീന്ദര്‍ സിംഗ് ബഡേശയെയാണ് സപ്തംബര്‍ 28 ബുധനാഴ്ച കുത്തേറ്റു മരിച്ച നിലയില്‍ താമസിക്കുന്ന വീട്ടില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന സുഖ്ദീപ് സിംഗ് ചിന്ന എന്ന മറ്റൊരു സിഖുകാരനെ വിദ്യാര്‍ത്ഥിയെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ബഡേശയുടെ കൂടെയായിരുന്ന ഇയാളും മറ്റ് രണ്ടു സിഖുകാരും താമസിച്ചിരുന്നത്.

ബഡേശയുടെ കൂടെയുണ്ടായിരുന്ന രണ്ടുപേരാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അറിയിച്ചതിനെ തുടര്‍ന്ന് സുഖ്ദീപ് സിംഗ് രാജ്യത്തിനു പുറത്തേക്കു കടക്കാതിരിക്കാനായി പൊലീസ് വിമാനത്താവളമടക്കമുള്ള സ്ഥലങ്ങളില്‍ കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുത്തേറ്റ നിലയില്‍ കണ്ടെത്തിയ ബഡേശയെ ക്യൂന്‍ മേരീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.

ബെലവന്ദേറിലെ വീട്ടില്‍ കഴിഞ്ഞ മൂന്നുമാസങ്ങളായി നാലു സിഖുകാരും ഒരുമിച്ചായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X