മധുരയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു
മധുര: തമിഴ്നാട്ടിലെ മധുരയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേററു. മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു.
മധുരയിലെ വടിപതിക്കടുത്ത് സനപാട്ടിക്കടുത്താണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. ശിവകാശിയില്‍ നിന്നും രാജസ്ഥാനിലേക്ക് പടക്കങ്ങള്‍ കയറ്റിവന്നിരുന്ന ട്രക്കും തിരുപ്പൂരില്‍ നിന്നും തൂത്തുക്കുടിക്കു പോയിരുന്ന കാറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേററവരെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications