കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ 68 വിമാനങ്ങള്‍ കൂടി വാങ്ങും

  • By Staff
Google Oneindia Malayalam News

ദില്ലി: എയര്‍ ഇന്ത്യ പുതിയ 68 വിമാനങ്ങള്‍ കൂടി വാങ്ങും. ഇതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒക്ടോബറോടെ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.

എയര്‍ ഇന്ത്യക്ക് 50ഉം എയര്‍ഇന്ത്യാ എക്സ്പ്രസിന് 18 വിമാനങ്ങളുമാണ് വാങ്ങുന്നത്. ഇതിനായി അമേരിക്കയിലെ ബോംയിംഗ് കമ്പനിയുമായി വിലപേശല്‍ നടത്തിവരികയാണ്. വിലയുടെ കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് ഔദ്യോഗികകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. വിലയുടെ കാര്യത്തില്‍ തീരുമാനമാകുന്നതോടൊപ്പം ഈ വിമാനങ്ങള്‍ എന്നാണ് ലഭ്യമാകുകയെന്നത് സംബന്ധിച്ച തീരുമാനവുമുണ്ടാകും. വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച് അന്തിമതീരുമാനമാകുന്നതിന് മുന്‍പു തന്നെ എയര്‍ ഇന്ത്യാ എക്സ്പ്രസിനുള്ള 18 ബോയിംഗ് വിമാനങ്ങള്‍ക്കു വേണ്ടിയുള്ള വിലപേശല്‍ തുടങ്ങിയിരുന്നു.

കേരളത്തില്‍ നിന്നും ആഴ്ചയില്‍ 26 ഗള്‍ഫ് സര്‍വീസുകളും മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ നിന്ന് ആറു സര്‍വീസുകളും നടത്തുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസിന് അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ പുതിയ നാലു വിമാനങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ എയര്‍ലൈന്‍സിന് പുതിയ 43 വിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അടുത്തിടെ അനുവാദം നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X