ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ്
ദില്ലി: വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകള്‍ സപ്തംബര്‍ 30 വെള്ളിയാഴ്ച സിബിഐ റെയ്ഡ് ചെയ്യുന്നു. അനധികൃതമായി സ്വത്തു സമ്പാദിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
രാജ്യത്തെ 90ളം നഗരങ്ങളിലായി 50 ലേറെ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് റെയ്ഡ്. 2000ളം സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. ഒരു ഏജന്‍സിയില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് സിബിഐ വക്താവ് അറിയിച്ചു. ചില ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ഇതുവരെ 35ളം കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. റെയ്ഡ് വൈകീട്ടുവരെ തുടരുമെന്നും വക്താവ് പറഞ്ഞു.
ഈ വര്‍ഷം ഇതു നാലാംതവണയാണ് ഇത്തരത്തിലുളള റെയ്ഡ് നടക്കുന്നത്.












Click it and Unblock the Notifications